യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇന്ന് രണ്ടു മത്സരങ്ങൾ.
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഇന്നലെയാണ് ആരംഭിച്ചത്.ഇന്നലത്തെ മത്സരത്തിൽ റിയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് ലെയ്‌പ്‌സിഗിനെയും ,മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കോപ്പൻഹജിനെയും പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് പാരീസ് സെയ്ന്റ് ജർമൻ റിയൽ സോസിഡാഡിനെയും ബയേൺ മ്യൂണിക് ഇറ്റാലിയൻ ടീമായ ലാസിയോയും ഏറ്റുമുട്ടും.ഇന്നത്തെ മത്സരം രാത്രി 1:30 ന് സോണി സ്പോർട്സ് നെറ്റ്വർക്കിൽ തത്സമയമായി കാണാം.
പി എസ് ജി ഇന്ന് റിയൽ സോസിഡാഡിനെ നേരിടും
ഇന്ന് വാശിയേറിയ പോരാട്ടത്തിൽ പി എസ ജി സ്പാനിഷ് കൊമ്പന്മാരായ റിയൽ സോസിഡാഡിനെ നേരിടും.എംപെപ്പെയുടെ പി എസ ജി തങ്ങളുടെ അവസാന യൂ സി എൽ മത്സരത്തിൽ ബൊറൂസിയയുമായി സമനില പിരിഞ്ഞാണ് ഈ മത്സരത്തിനായി ഒരുങ്ങുന്നത്.മറു വശത്തു റിയൽ സോസിഡാഡും അവസാന മത്സരം ഇന്റർ മിലാനുമായി സമനില പാലിച്ചിരുന്നു.
സീസണിൽ മികച്ച ഫോമിലുള്ള പാരിസിനെ എങ്ങനെയാണ് റിയൽ പിടിച്ചു കെട്ടുക എന്ന കാത്തിരുന്ന കാണാം.സോണി സ്പോർട്സിലൂടെ മത്സരം രാത്രി ഒന്നരക്ക് ലൈവ് ആയി കാണാം.
ബയേൺ ലാസിയോക്ക് എതിരെ
മറ്റൊരു വാശിയേറിയ മത്സരത്തിൽ എഫ് സി ബയേൺ മ്യൂണിക് ഇറ്റാലിയൻ വമ്പന്മാരായ ലാസിയോയെ നേരിടും.ബയേൺ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലീഷ് ഫേമസുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരിലാത്ത ഒരു ഗോളിന് വരുന്നത്.ലാസിയോ തങ്ങളുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡിനെതിരെ എതരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.എങ്കിലും അവർ നിലവിൽ അപാര ഫോമിൽ ആണ്.
ഹാരി കയിനിന്റെ ബയേണിന് മുൻപിൽ ഇമ്മൊബിളിന്റെ ലാസിയോ അടിപതറില്ല എന്നാണ് ഫുട്ബോൾ ലോകം പറയുന്നത്.കാരണം ബയേൺ താങ്കളുടെ അവസാന ബുണ്ടസ്‌ലീഗ് മത്സരത്തിൽ ലെവർകുസനോട് പരാജയപ്പെട്ടതാണ്.ഇന്നത്തെ ആവേശകരമായ ചാമ്പ്യൻസ് ലീഗ് മത്സരം തത്സമയം രാത്രി ഒന്നരക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്ക് ചാനലിലൂടെ ആസ്വദിക്കാം.