റിയൽ മാഡ്രിഡ് ഇന്ന് ലെയ്‌പ്‌സിഗിനെതിരെ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16-ൽ ഇന്ന് രണ്ടു മത്സരങ്ങൾ .രണ്ടു മത്സരങ്ങളും രാത്രി 1:30 നാണ് ആരംഭിക്കുക .
റിയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ് ഇന്നത്തെ മത്സരത്തിൽ ലെയ്‌പ്‌സിഗിന് എതിരായാണ് കളിക്കുക .ഗ്രൂപ്പ് സ്റ്റേജിൽ അവസാനമായി യൂണിയൻ ബെർളിനുമായാണ് റയൽ മാഡ്രിഡ് താങ്കളുടെ അവസാന മത്സരം കളിച്ചത് .ലെയ്‌പ്‌സിഗ് തങ്ങളുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരം യൂങ് ബോയ്സിന് എതിരെയാണ് കളിച്ചത്.റിയൽ അവസാന ചാമ്പ്യൻസ് ലീഗ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്.ലെയ്‌പ്‌സിഗ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.
മത്സര സമയം : 1:30 PM
സ്റ്റേഡിയം : റെഡ് ബുൾ അരീന
തത്സമയ സംപ്രേഷണം (ഇന്ത്യ): സോണി സ്പോർട്സ് നെറ്റ്‌വർക്ക്
ജർമ്മനിയിൽ നടക്കുന്ന മത്സരത്തിൽ റിയൽ മാഡ്രിഡ് തങ്ങളുടെ യുവതാരം ജൂഡ് ബെല്ലിങ്‌ഹാം ഇല്ലാതെയാവും ഇറങ്ങുക.നിലവിൽ വളരെ നല്ല ഫോമിൽ ഉള്ള ജൂഡിന്റെ അഭാവം റയലിനെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം .ജൂഡ് ഇല്ലെങ്കിലും റിയൽ മാഡ്രിഡ് നല്ല ഫോമിൽ ആയത് കാരണം ഫാൻസിന് ആശ്വസിക്കാം.
മാഞ്ചസ്റ്റർ സിറ്റി കോപ്പന്ഹേഗനെതിരെ കളിക്കും
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരും ഇംഗ്ലീഷ് വമ്പന്മാരുമായ യ മാഞ്ചസ്റ്റർ സിറ്റി ഡെന്മാർക്കിൽ വച്ച കോപ്പൻഹേഗനെതിരെ കളിക്കും.മികച്ച ഫോമിൽ ഉള്ള സിറ്റിയെ തളക്കാൻ കൊപ്പെൻഹാഗന് പ്രയാസമായിരിക്കും.കഴിഞ്ഞ ആഴ്ചയാണ് അവരുടെ മികച്ച താരമായ കെവിൻ ഡി ബ്രൂയ്‌നെ കളിക്കളത്തിലേക്ക് മികച്ച ഫോമുമായി തിരികെയെത്തിയത്.കൂടാതെ അവരുടെ നോർവിജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടും മികച്ച ഫോമോടെ പരിക്ക് മാറി തിരികെയെത്തുകയാണ്. തീർച്ചയായും ഇന്ന് മാഞ്ചെസ്റ്റെർ സിറ്റി എതിർ ടീമിന് താവേദനയാകും.
മത്സര സമയം : 1:30 PM
സ്റ്റേഡിയം : പാർക്കൻ സ്റ്റേഡിയം
തത്സമയ സംപ്രേഷണം (ഇന്ത്യ): സോണി സ്പോർട്സ് നെറ്റ്‌വർക്ക്
തുടർച്ചയായ 10 മത്സരങ്ങളിൽ വിജയിച്ചുകൊണ്ടാണ് പെപ്പിന്റെ ടീം ഇന്ന് കളിക്കാൻ വരുന്നത് .കഴിഞ്ഞ ucl മത്സരത്തിൽ ക്രവേനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യൻമാരുടെ വരവ്.കോപ്പൻഹേഗൻ എതിരില്ലാത്ത ഒരു ഗോളിന് ഗലാറ്റസാറായെ തോല്പിച്ചുകൊണ്ടാണ് വരുന്നത്.